സഹ ബ്ലോഗര്‍ ചാണക്യന്റെ ഒരു പോസ്റ്റാണ് ഈ കുറിപ്പിന് ആധാരം. സൗദിയിലെ ഒരു സ്കൂളില്‍ നിയമ വിരുദ്ദമായ രീതിയില്‍ മൊബൈല്‍ ഉപയോഗിച്ചതിനു ഒരുകുട്ടിക്ക് അവിടത്തെ കോടതി നടപ്പാക്കിയ വിധിയാണ് അദ്ദേഹത്തിനെ പ്രകോപിതനാക്കിയത്.
ഒരു രാജ്യം നിയമങ്ങള്‍ നിര്‍മിക്കുന്നത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ്. ഉറപ്പായിട്ടും അങ്ങിനയാണ് വേണ്ടതും. അത് ഇന്ത്യയായാലും അമേരിക്കയായാലും സൗദി അറേബ്യയായാലും.
ഒരാളുടെ ഒരു പ്രവര്‍ത്തി ഒരു രാജ്യത്തിന്റെ നിയമത്തിനെതിരെ ആകുമ്പോള്‍ ആ തെറ്റിന് ശിക്ഷയും ഉണ്ടാകും. സൗദി അറേബ്യ ഉണ്ടാക്കിയെന്ന് പറയുന്ന ആ നിയമം അവിടത്തെ സാഹചര്യങ്ങളെ വിലയിരുത്തി പഠനം നടത്തിയതിനു ശേഷം എടുത്തതാകാം. ഈ കൊച്ചു കേരളത്തിലും സ്കൂളുകളില്‍ മനുഷ്യ നന്മ കരുതി ഇത്തരം മൊബൈല്‍ നിരോധനങ്ങളിലേക്ക് ഭരണ കൂടങ്ങള്‍ പോകുമ്പോള്‍ പ്രതീകിച്ചും.
അദ്ദഹം പറയുന്നു.
###############################
മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത മതഭ്രാന്തൻമാരാൽ നയിക്കപ്പെടുന്ന ഭരണകൂടങ്ങൾ ഇതിലും ഭീകരമായ ന്യായാന്യായങ്ങളില്ലാത്ത കാടൻ നിയമങ്ങളുമായി പതിയിരിക്കുന്നുണ്ട്, സ്വന്തം പ്രജകളെ
ശിക്ഷിക്കാൻ
### ###########################
സഹോദരാ ചാണക്യാ എന്താണീ മനുഷ്യത്വം എന്താണീ മതഭ്രാന്തു. താങ്കളുടെ എല്ലാ വാദങ്ങളെയും തകര്‍ത്തടുക്കുകയാണ് ലക്ഷക്കണക്കായ പ്രാവാസി ഇന്ത്യക്കാരോടുള്ള ഈ 'മതഭ്രാന്ത' സര്‍ക്കാരുകളുടെ കരുണയും കാരുണ്യവും.
ഇന്ത്യക്കാരായ ഈ രാജ്യത്തെ മറ്റു പ്രജകള്‍പ്പോലും ഇവിടെ അന്നം തേടാന്‍ പാടില്ലെന്ന മറാത്തിവാദക്കാരുടെ മണ്ണില്‍ നിന്നുവേണം താങ്കള്‍ ഇത് പഠിക്കാന്‍.. ഇന്ത്യകാരായ കറുത്തവനെ അംഗീകരിക്കാത്ത വെളുത്ത ജന്മങ്ങളായ പുതിയ ആസ്ട്രേലിയന്‍ മനസ്സുകള്‍ക്കു മുമ്പിലാകണം ചില രാജ്യങ്ങള്‍ക്ക് നേരയുള്ള താങ്കളുടെ ഈ മതഭ്രാന്ത് പതിക്കള്‍.
സ്കൂളുകളില്‍ മുമ്പ് അനുവദിച്ചിരുന്ന മൊബൈല്‍ ഉപയോഗം ദുരുപയോഗമായി മാറിയതിനാലും ഈ സ്വാതന്ത്ര്യം വിദ്യാര്‍ഥി സമൂഹം ദുരുപയോഗം ചെയ്യുന്നതിലുമാണ് പഠന സമയത്ത് ഈ നിരോധനം അവിടെ വന്നത്.. നിയമം ലംഘിച്ച ഒരു കുട്ടിയ്ക്ക് അതിനു ബാധകമായ ശിക്ഷ അവര്‍ നടപ്പാക്കിയിരിക്കാം.
പല യൂറോപ്പ്യന്‍ രാജ്യങ്ങളിലുംസ്കൂളുകളില്‍ ശരീരം മറയുന്ന വസ്ത്രമണിഞ്ഞു പഠനത്തിനു പോകാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍, തലമറച്ചു സ്കൂളുകളില്‍ വന്നതിനു ശിക്ഷകള്‍ ഏറ്റുവാങ്ങി അവരില്‍ പലരും ഇപ്പോഴും ജീവനോടെക്കഴിയുമ്പോള്‍....ഒരു 'മൊബൈല്‍' ശിക്ഷയിലെ..... രാജ്യവും മതവും വേര്‍തിരിച്ചു ചര്‍ച്ച ചെയ്യപ്പെടുന്നതിന്റെ പിന്നിലെ മനശാസ്ത്രം പ്രതേകമായി പഠിക്കേണ്ടത് തന്നയാണ്..!
No comments:
Post a Comment